ETV Bharat / bharat

ഉറക്കമുണർന്നത് ദുരന്തത്തിലേക്ക്; അഞ്ച് ഗ്രാമങ്ങൾ ആശുപത്രിയില്‍ - lg polymer company

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ വിശാഖപട്ടണത്തെ എല്‍ജി പോളിമർ ഇൻഡസ്‌ട്രീസ് എന്ന കമ്പനി 40 ദിവസത്തിന് ശേഷം തുറന്നപ്പോഴാണ് വിഷവാതക ചോർച്ചയുണ്ടായത്.

വിശാഖപട്ടണം ഗ്യാസ് ദുരന്തം  പോളിമർ കമ്പനി വാതക ചോർച്ച  ആന്ധ്രാപ്രദേശ് ദുരന്തം  എല്‍ജി പോളിമർ കമ്പനി വാതക ചോർച്ച  vishakapattanam gas leak tragedy  lg polymer company  andhra pradesh gas leak tragedy
ഉറക്കമുണർന്നത് ദുരന്തത്തിലേക്ക്; അഞ്ച് ഗ്രാമങ്ങൾ ആശുപത്രിയില്‍
author img

By

Published : May 7, 2020, 10:18 AM IST

Updated : May 7, 2020, 11:59 AM IST

വേപ്പഗുണ്ട: കണ്ണുതുറന്നപ്പോൾ ഒരു ഗ്രാമം മുഴുവൻ കുഴഞ്ഞു വീഴുകയാണ്. ശ്വാസം കിട്ടിയില്ല. പിന്നീട് ആശുപത്രിയിലേക്ക്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം ഗ്യാസ് പ്ലാന്‍റില്‍ വാതകം ചോർന്നുണ്ടായത് വൻ ദുരന്തമാണ്. ഒൻപത് പേരാണ് അപകടത്തില്‍ മരിച്ചത്.

ഉറക്കമുണർന്നത് ദുരന്തത്തിലേക്ക്; അഞ്ച് ഗ്രാമങ്ങൾ ആശുപത്രിയില്‍

വേപ്പഗുണ്ട, വെങ്കടപുരം, ഗോപാലപട്ടണത്തെ അഞ്ച് ഗ്രാമങ്ങളും ഇന്ന് പുലർച്ചെ ഉറക്കമുണർന്നപ്പോൾ ഉള്ള സ്ഥിതിയാണിത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ വിശാഖപട്ടണത്തെ എല്‍ജി പോളിമർ ഇൻഡസ്‌ട്രീസ് എന്ന കമ്പനി 40 ദിവസത്തിന് ശേഷം തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 2.30നാണ് തൊഴിലാളികളെത്തി ഗ്യാസ് പ്ലാന്‍റ് തുറന്നത്. ഉടൻ തന്നെ ഗ്യാസ് ചേംബറില്‍ പൊട്ടിത്തെറിയുണ്ടായി. അതിനെ തുടർന്നുണ്ടായത് ദാരുണമായ അവസ്ഥയാണ്. നിരവധി ഗ്രാമങ്ങളിലേക്ക് വാതക ചോർച്ചയുണ്ടായി. ശബ്ദം കേട്ട് ഉറക്കമുണർന്നവർ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണു. കത്തിപ്പടർന്ന വാതകത്തില്‍ നിന്ന് പ്രദേശത്തെ മരങ്ങൾക്ക് തീപിടിച്ചു. പശുക്കൾ അടക്കമുള്ള മൃഗങ്ങൾ ചത്തുവീണു. വാതകത്തിന്‍റെ രൂക്ഷമായ ഗന്ധത്തെ തുടർന്ന് വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങിയവർക്ക് കണ്ണ് തുറക്കാൻ പറ്റാത്ത സ്ഥിതി. സ്ത്രീകളും കുട്ടികളും കുഴഞ്ഞുവീണു. മുന്നൂറിലധികം ആളുകളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചോളം ഗ്രാമങ്ങൾ പൂർണമായും ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Last Updated : May 7, 2020, 11:59 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.