റായ്‌പൂർ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ ഔദ്യോഗിക വസതിയിൽ സുരക്ഷാ ചുമതലയിലുള്ള ഛത്തീസ്‌ഗഡ് സായുധ സേന (സിഎഎഫ്) ഉദ്യോഗസ്ഥന് കൊവിഡ്.
ഔദ്യോഗിക വസതിയുടെ പടിഞ്ഞാറൻ കവാടത്തിന് പുറത്ത് വിന്യസിച്ചിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വസതിയുടെ പരിസരത്തിനകത്ത് വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായോ മുഖ്യമന്ത്രിയുടെ ഭവനത്തിൽ എത്തിയ സന്ദർശകരുമായോ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. കൂടാതെ സർക്കാർ നിർദേശിച്ച എല്ലാ പ്രോട്ടോക്കോളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളായി പിന്തുടരുന്നുണ്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. രോഗബാധിതനായ സിഎഎഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്ന 21 സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മുൻകരുതൽ നടപടിയായി 21 പേരെയും ക്വറന്‍റൈനിലാക്കിയതായും പ്രസ്താവനയിൽ പറഞ്ഞു.