ബെംഗളൂരു: കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ കെ.ജി ഹള്ളിയില്‍ ആരംഭിച്ച പ്രതിഷേധം രൂക്ഷമാകുന്നു. അക്രമകാരികളായ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും, ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു. അക്രമത്തിൽ ഇതുവരെ 147 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അഖണ്ഡ ശ്രീനിവാസയുടെ ബന്ധുവായ നവീൻ എന്ന യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. നവീനിന്‍റെ അറസ്‌റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലെറിഞ്ഞതോടയാണ് പൊലീസ് ഇടപെട്ടത്. പൊലീസ് ലാത്തി വീശിയതോടെ സമരക്കാര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്.