ETV Bharat / bharat

ഡല്‍ഹി കലാപം; അതിജീവനത്തിന്‍റെ ഈസ്റ്റ് കമല്‍ വിഹാര്‍

author img

By

Published : Feb 29, 2020, 4:28 PM IST

കലാപത്തിനിടയിലും കമല്‍ വിഹാറിലെ ജനങ്ങള്‍ സാമുദായിക ഐക്യം കാത്തു സൂക്ഷിച്ചെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്

UP-Delhi border  Violence  East Kamal Vihar  Karawal Nagar  Delhi violence  violence in East Kamal Vihar  യുപി-ഡല്‍ഹി അതിര്‍ത്തി  കലാപം  ഈസ്റ്റ് കമല്‍ വിഹാര്‍  കരവാല്‍ നഗര്‍  ഡല്‍ഹി കലാപം
ഡല്‍ഹി കലാപം; ഈസ്റ്റ് കമല്‍ വിഹാര്‍ മാത്രം അതിജീവിച്ചു

ന്യൂഡൽഹി: കലാപത്തില്‍ ഒരിടത്തു നിന്നു പോലും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുണ്ടായിരുന്നില്ല. സാമുദായിക വേര്‍തിരിവുകളും അത്തരം ഭയങ്ങളെക്കുറിച്ചും മാത്രമാണ് ജനങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ കരവാൽ നഗറിലെ ഈസ്റ്റ് കമൽ വിഹാറിലെ പ്രദേശങ്ങളില്‍ നിന്ന് അല്‍പ്പം ആശ്വാസകരമായ വാര്‍ത്തയാണുണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായി. വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. വീടുകൾ കത്തിച്ചു. സ്കൂളുകള്‍ തകര്‍ത്തു. എന്നാല്‍ കമല്‍ വിഹാര്‍ മാത്രം തലയുയര്‍ത്തി നില്‍ക്കാവുന്ന അവസ്ഥയിലാണ്. അക്രമകാരികളെ ചെറുക്കുന്നതില്‍ ഒരുപരിധി വരെ ഇവിടെ വിജയം കണ്ടു. വീടുകളും കടകളും ഏത് വിഭാഗത്തിന്‍റേതെന്ന് നോക്കാതെ തകര്‍ക്കുന്നത് തടഞ്ഞു. എങ്ങനെ തീയണക്കാമെന്നും പരിക്കേറ്റവരെ എങ്ങനെ രക്ഷിക്കാമെന്നുമായിരുന്നു എല്ലാവരുടേയും ചിന്തയെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.

കിഴക്കൻ കമൽ വിഹാറിലെ മൂന്ന് ഇടവഴികളില്‍ ഫെബ്രുവരി 24 മുതൽ മറ്റിടങ്ങളിൽ താമസിച്ചിരുന്ന മുസ്ലീം കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. തന്‍റെ പലചരക്ക് കട നശിപ്പിക്കാത്ത സന്തോഷമാണ് ഹാജി നസറുദ്ദീന്‍റെ വാക്കുകളില്‍. "അന്ന് മുഖംമൂടിയും ഹെൽമെറ്റും ധരിച്ച ആയിരത്തോളം ആളുകൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അവരിൽ ചിലർ വടികളുമായാണ് വന്നത്. അവർ കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്കും മറ്റുള്ളവക്കും തീയിടുകയും ചെയ്തു. ഞങ്ങളില്‍ കൂടുതല്‍ പേരും ഹിന്ദു സഹോദരന്‍മാരുടെ സഹായത്തോടയാണ് അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത്. അതുകൊണ്ട് എന്‍റെ കുടുംബം സുരക്ഷിതരായി ഇരിക്കുന്നു. എന്‍റെ കുടുംബം ഇപ്പോഴും അവിടെയാണ്. '' ഹാജി നസറുദ്ദീന്‍ പറയുന്നു.

പ്രശ്നം മനസിലായപ്പോള്‍ തന്നെ ഇരുവിഭാഗക്കാരും തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഒരുമിച്ച് നിന്നു. പൊലീസും സഹായത്തിനെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു. കച്ചവടക്കാരനായ മുഹമ്മദ് ഇർഷാദിന്‍റെ വാക്കുകളിങ്ങനെ, "ഞങ്ങൾ എല്ലായ്‌പ്പോഴും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, അത് തുടരും. അത് തകർക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും മുതിരണ്ട. അതിന് ധൈര്യമുള്ളവര്‍ ആരാണെന്ന് നോക്കാം.'' കലാപം രൂപപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും കലാപത്തെ ഭയന്ന് ആളുകള്‍ ഒഴിഞ്ഞു പോയി. വിജനമായാണ് പല പ്രദേശങ്ങളുമുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.