ETV Bharat / bharat

ചെങ്കോട്ടയിൽ നടന്ന കർഷക പ്രക്ഷോഭത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ചെങ്കോട്ടയിൽ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും സംഭവത്തിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Violence at Red Fort an insult to nation  says Punjab CM  ചെങ്കോട്ട  പഞ്ചാബ് മുഖ്യമന്ത്രി  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്  ചെങ്കോട്ടയിൽ നടന്ന കർഷക പ്രക്ഷോഭത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി  Punjab CM
ചെങ്കോട്ടയിൽ നടന്ന കർഷക പ്രക്ഷോഭത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി
author img

By

Published : Jan 27, 2021, 7:47 PM IST

ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കർഷക പ്രക്ഷോഭത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഇത് രാജ്യത്തിന് അപമാനമാണന്നും കർഷകരുടെ പ്രക്ഷോഭത്തെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ തെറ്റാണന്നും കർഷകർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്കോട്ട സ്വതന്ത്ര രാജ്യത്തിന്‍റെ പ്രതീകമാണെന്നും ആയിരക്കണക്കിന് ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചിടമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദേശിയ തലസ്ഥാനത്ത് ഇന്നലെ സംഭവിച്ചതിൽ താൻ ലജ്ജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്കോട്ടയിൽ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും സംഭവത്തിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭം സംസ്ഥാനത്തെ നിക്ഷേപം മന്ദഗതിയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യയുടെ 70 ശതമാനം കർഷകരാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രകടനം സ്വീകാര്യമല്ലെന്നും “ഹിന്ദുത്വ കാർഡ്” കളിക്കുന്നത് പുരോഗതിയിലേക്ക് നയിക്കില്ലെന്ന് ബിജെപി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ തെറ്റാണ്, അതിനാലാണ് ഞങ്ങൾ ഞങ്ങളുടെ സ്വന്തം നിയമങ്ങൾ പാസാക്കിയത്. എന്നിട്ടും ഓർഡിനൻസുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.