അമരാവതി: ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ പുരാതന ശിവക്ഷേത്രം കണ്ടെത്തി. ചെജാര്‍ല മണ്ഡലത്തിലെ പെരുമല്ലാപാടു ഗ്രാമത്തിനടുത്തായാണ് ക്ഷേത്രം കണ്ടെത്തിയത്. പെന്ന നദിയുടെ തീരത്തെ നാഗേശ്വര ക്ഷേത്രം പരശുരാമന്‍ നിര്‍മിച്ചതാണെന്ന് ഇവിടുത്തെ ഗ്രാമീണര്‍ കരുതുന്നു. പിന്നീട് ക്ഷേത്രം മണ്ണിനടിയിലാവുകയായിരുന്നു. 300 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം 200 ഏക്കറുണ്ടായിരുന്നെന്ന് ഗ്രാമവാസികള്‍ പറയുന്നു. മണല്‍ മൂടി 50 വര്‍ഷം മുമ്പ് ഗ്രാമം ഇല്ലാതാവുകയും സമീപത്തായി പെരുമല്ലാപാട് ഗ്രാമം നിര്‍മിക്കുകയും ചെയ്‌തതായും ഗ്രാമീണര്‍ പറയുന്നു. ഗ്രാമത്തിലെ യുവാക്കളാണ് ക്ഷേത്രത്തെ കണ്ടെത്താനായി ശ്രമമാരംഭിച്ചത്. പ്രദേശവാസികളുമായി ചേര്‍ന്നായിരുന്നു ഇവര്‍ മണ്ണ് നീക്കി തെരച്ചിലാരംഭിച്ചത്. നിരവധി ആളുകളാണ് ദൃശ്യം കാണാനായി എത്തിയത്. ക്ഷേത്രം കണ്ടെത്തിയതോടെ ഗ്രാമീണര്‍ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചു.
ആന്ധ്രാപ്രദേശില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി - ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ ഗ്രാമീണര്‍ പുരാതന ശിവക്ഷേത്രം കണ്ടെത്തി
പെരുമല്ലാപാടു ഗ്രാമത്തിനടുത്തായാണ് ക്ഷേത്രം കണ്ടെത്തിയത്. 300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം മണ്ണിനടിയില്‍ പെട്ടിരുന്നു. ഗ്രാമത്തിലെ യുവാക്കളാണ് മണ്ണ് നീക്കി ക്ഷേത്രത്തെ കണ്ടെത്തിയത്.