ETV Bharat / bharat

സാമൂഹിക തിന്മകളില്‍ പ്രതിഷേധിച്ച് നദിക്ക് കുറുകെ മനുഷ്യചങ്ങല

നിതീഷ് കുമാറിന് നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ ആരംഭിച്ച 'ജല്‍, ജീവന്‍, ഹരിയാലി' പദ്ധതിയുടെ ഭാഗമായിട്ടാണ് മനുഷ്യചങ്ങല തീര്‍ത്തത്

human chain  nitish kumar  climate change  സാമൂഹിക തിന്മകളില്‍ പ്രതിഷേധിച്ച് നദിക്ക് കുറുകെ മനുഷ്യശൃംഖല തീര്‍ത്തു  Villagers in Athar form human chain on boats in Muzaffarpur  മനുഷ്യശൃംഖല തീര്‍ത്തു  ജല്‍,ജീവന്‍, ഹരിയാലി  ബീഹാര്‍ മുസാഫര്‍പൂര്‍  പാട്‌ന
സാമൂഹിക തിന്മകളില്‍ പ്രതിഷേധിച്ച് നദിക്ക് കുറുകെ മനുഷ്യശൃംഖല തീര്‍ത്തു
author img

By

Published : Jan 20, 2020, 4:43 AM IST

പാട്‌ന: ബീഹാര്‍ മുസാഫര്‍പൂരിലെ അഥര്‍ ഗ്രാമവാസികള്‍ ഗന്ധക് നദിക്ക് കുറുകെ വഞ്ചികള്‍ ഉപയോഗിച്ച് മനുഷ്യചങ്ങല തീര്‍ത്തു. കാലാവസ്ഥാ വ്യതിയാനത്തെയും സാമൂഹിക തിന്മകളെയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിതീഷ് കുമാറിന് നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ ആരംഭിച്ച 'ജല്‍, ജീവന്‍ , ഹരിയാലി' പദ്ധതിയുടെ കീഴിലാണ് മനുഷ്യചങ്ങല തീര്‍ത്തത്.

നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ മോദിയും മറ്റ് മന്ത്രിമാരും പട്‌നയിലെ ഗാന്ധി മൈതാനത്ത് പരിപാടിയുടെ ഭാഗമായി ഒത്തുകൂടി. ഇതുവരെ സൃഷ്‌ടിച്ചതില്‍ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യചങ്ങലയാണ് മുസാഫര്‍പൂരില്‍ അഥര്‍ ഗ്രാമവാസികളുടെ കൂട്ടായ്‌മയില്‍ തീര്‍ത്തത്. 2017ൽ മദ്യനിരോധനത്തെ പിന്തുണച്ചും തുടർന്ന് സ്ത്രീധനത്തിനും 2018ല്‍ ബാലവിവാഹത്തിനുമെതിരായും ബീഹാർ സർക്കാർ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.