ചെന്നൈ: തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ അക്രമികൾ ആനയെ തീകൊളുത്തി കൊല്ലുന്ന വീഡിയോ പുറത്ത്. ആനയുടെ ശരീരത്തിലേക്ക് മോട്ടോര്‍ സൈക്കിളിന്‍റെ കത്തുന്ന ടയർ എറിഞ്ഞതിന്‍റെ ഫലമായി തലക്കും ചെവിയിലും പൊള്ളലേറ്റാണ് ആന ചെരിഞ്ഞത്. പൊള്ളലേറ്റ ആനയെ തമിഴ്‌നാട്ടിലെ തെപ്പക്കാട് ആന ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ആന ചെരിഞ്ഞത്. അക്രമത്തിൽ ആനയുടെ തലയിലും ചെവിയിലും ആഴത്തിൽ പൊള്ളലേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുചക്ര വാഹനത്തിന്‍റെ ടയർ തീയിട്ട് ആനയ്ക്ക് നേരെ എറിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മസിനഗുഡിയില്‍ ആനയെ ജീവനോടെ തീകൊളുത്തി കൊന്നു - setting fire to an elephant in Masinagudi
ഇരുചക്ര വാഹനത്തിന്‍റെ ടയർ കത്തിച്ച് ആനയ്ക്ക് നേരെ എറിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്