ETV Bharat / bharat

പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു - പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് വെങ്കയ്യ നായിഡു

വിദേശ വിഐപികൾ, ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും, ഇന്ത്യൻ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ മാതൃഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, അങ്ങനെ ചെയ്യുന്നതിലൂടെ അവർ ആത്മാഭിമാനത്തിന്‍റെ സന്ദേശം നൽകുകയാണെന്നും അഭിപ്രായപ്പെട്ടു.

Venkaiah Naidu  native languages  mother tongue  Knowledge Creation: Mother Tongue  പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് വെങ്കയ്യ നായിഡു  ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
എം. വെങ്കയ്യ നായിഡു
author img

By

Published : Jul 29, 2020, 10:18 PM IST

ന്യൂഡൽഹി: വിദ്യാഭ്യാസം മുതൽ ഭരണം വരെ വിവിധ മേഖലകളിൽ മാതൃഭാഷ ഉപയോഗിക്കുന്നതിലൂടെ വിവിധ ഇന്ത്യൻ ഭാഷകൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പ്രൈമറി സ്കൂൾ വരെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, വ്യാപകമായ ഉപയോഗത്തിലൂടെ മാത്രമേ ഭാഷയ്ക്ക് ജനപ്രീതി ലഭിക്കൂ എന്ന് വ്യക്തമാക്കി. ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയാൽ മാത്രമേ പുരോഗതി കൈവരിക്കാനാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണെന്നും നായിഡു പറഞ്ഞു.

2017 വരെ നോബൽ സമ്മാന ജേതാക്കളിൽ 90 ശതമാനവും അതത് മാതൃഭാഷയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. കൂടാതെ, ആഗോളവൽക്കരണത്തെ വളരെയധികം സ്വാധീനിച്ച രാജ്യങ്ങളുടെ മറ്റൊരു സർവേയിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ആദ്യ 50 സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ഒരാൾ ഇംഗ്ലീഷിൽ നിപുണനാണെങ്കിൽ മാത്രമേ ആധുനിക ഗവേഷണം നടത്താൻ കഴിയൂ എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും നായിഡു പറഞ്ഞു.

ആഗോള നവീകരണ സൂചികയിലെ മികച്ച 40-50 രാജ്യങ്ങളിൽ 90 ശതമാനവും മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകിയ രാജ്യങ്ങളാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വിദേശ വിഐപികൾ, ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും, ഇന്ത്യൻ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ മാതൃഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, അങ്ങനെ ചെയ്യുന്നതിലൂടെ അവർ ആത്മാഭിമാനത്തിന്‍റെ സന്ദേശം നൽകുകയാണെന്നും അഭിപ്രായപ്പെട്ടു.

ആധുനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാതൃഭാഷ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സങ്കീർണ്ണമായ ശാസ്ത്ര-സാങ്കേതിക പദങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലളിതമാക്കണമെന്ന് പറഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള ഗവേഷണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, വംശനാശഭീഷണി നേരിടുന്ന വാക്കുകൾ കണ്ടെത്താനും നശിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെ പുനരുജ്ജീവിപ്പിക്കുന്നതിന് ദൈനംദിന സംഭാഷണങ്ങൾ, ഉപന്യാസങ്ങൾ, പാഠപുസ്തകങ്ങൾ എന്നിവയിൽ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗവേഷകരെ ഉപദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.