ETV Bharat / bharat

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

74 കാരനായ എസ്‌പിബി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് രോഗവിവരം വെളിപ്പെടുത്തിയത്

1
1
author img

By

Published : Aug 5, 2020, 2:32 PM IST

ഹൈദരാബാദ്: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. 74 കാരനായ എസ്‌പിബി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. കുറച്ച് ദിവസങ്ങളായി പനി, ജലദോഷം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ ഹോം ക്വാറന്‍റൈനില്‍ തുടരാൻ നിർദേശിച്ചെങ്കിലും കുടുംബത്തിന്‍റെ സുരക്ഷക്കായി എസ്‌പിബി ആശുപത്രിയിൽ പ്രവേശിച്ചു. ലോക്ക് ഡൗൺ സമയത്ത് 200 ലധികം ഗായകരോടൊപ്പം ചേർന്ന് ബാലസുബ്രഹ്മണ്യം 'ജയതു ജയതു ഭാരതം, വാസുദൈവ ​​കുടുംബകം' എന്ന ഗാനം സൃഷ്ടിച്ചു. ഓരോ ഗായകരും വീട്ടിൽ നിന്ന് ആലപിച്ച് റെക്കോർഡ് ചെയ്ത ഗാനം മെയ് 17 നാണ് പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.