ETV Bharat / bharat

സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി അദ്വാനിയും മോദിയും

ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽ കെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതിയിരുന്നു

അദ്വാനി
author img

By

Published : Apr 4, 2019, 10:57 PM IST

തന്നെ പരോക്ഷമായി വിമർശിച്ച എല്‍കെ അദ്വാനിക്ക് ഉടൻ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ സാരാംശമാണ് എൽ കെ അദ്വാനി അദ്ദേഹത്തിന്‍റെ ബ്ലോഗിൽ പറഞ്ഞതെന്ന് പ്രധാനമന്ത്രി. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ബിജെപിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽകെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതിയിരുന്നു. അതിനെ പിന്തുണച്ചാണ് പ്രധാനമന്ത്രി മോദി രംഗത്തെത്തിയത്.

ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമെന്ന നിലയിലുള്ള അദ്വാനിയുടെ കുറിപ്പ്. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ലെന്ന് അദ്വാനി പറഞ്ഞിരുന്നു. ബിജെപിക്കെതിരായ പരോക്ഷ വിമര്‍ശനമായി ഇത് വിലയിരുത്തപ്പെട്ടു. പിന്നാലെയാണ് അദ്വാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്.

Intro:Body:

Veteran BJP leader LK Advani also writes in his blog:

മോദിക്ക് ഒളിയമ്പുമായി മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ബിജെപിയെ എതിർക്കുന്നവരെ ശത്രുക്കളായി പാർട്ടി കാണാറില്ലെന്നും ആദ്യം രാജ്യം, പിന്നീട് പാർട്ടി, അതിനുശേഷം മാത്രം വ്യക്തിയെന്നും അദ്വാനി. ബിജെപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. 

തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്കെതിരെ അഭിപ്രായം പറയുന്നവരെ ഒരിക്കലും ദേശവിരുദ്ധരായി കണക്കാക്കിയിട്ടില്ല. ഓരോ പൗരനും വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാതന്ത്ര്യം അനുവധിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. 

 ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏവരും പരിശ്രമിക്കേണ്ടതുണ്ട്. എന്റെ ആത്മാർത്ഥമായ ആഗ്രഹമാണ്. ഓരോ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഉത്സവമാണെന്നും അദ്ദേഹം ട്വറ്ററില്‍ കുറിച്ചു. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.