ETV Bharat / bharat

ജമ്മു കശ്‌മീര്‍ സാധാരണ നിലയിലേക്കെന്ന് ഡിജിപി ദിൽ‌ബഗ് സിംഗ് - ഡിജിപി ദിൽ‌ബഗ് സിംഗ്

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്

ദിൽ‌ബഗ് സിംഗ്
author img

By

Published : Sep 12, 2019, 4:35 AM IST

ശ്രീനഗര്‍: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഏറെക്കുറെ സാധാരണ നിലയിലാണെന്ന് ജമ്മു കശ്‌മീര്‍ ഡിജിപി ദില്‍ബഗ് സിങ്. ഒട്ടുമിക്ക ജില്ലകളിലെയും നിയന്ത്രണങ്ങൾ ഏകദേശം നീക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവ് ആസിഫ് മക്ബൂൾ ഭട്ട് കൊല്ലപ്പെട്ടതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുവിലെ 10 ജില്ലകൾ തികച്ചും സാധാരണ നിലയിലായിക്കഴിഞ്ഞു. സ്‌കൂളുകളും കോളജുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ആശയവിനിമയ സംവിധാനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടു. പെട്രോള്‍ പമ്പുകള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Intro:Body:

J&K: DGP Dilbagh Sing PC

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.