ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ പച്ചക്കറി വിലയിൽ ഗണ്യമായ വർധനയുണ്ടായി. വിതരണം കുറവായതാണ് വില വർധനയ്ക്ക് കാരണമെന്ന് ആസാദ്‌പൂർ മണ്ഡിയിലെ പച്ചക്കറി വിൽപ്പനക്കാർ. പറയുന്നു. കിലോയ്ക്ക് 15 മുതൽ 17 രൂപ വരെ വിലയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോൾ 20 മുതൽ 25 രൂപ വരെയാണ് വില. ചില വിപണികളിൽ ഉരുളക്കിഴങ്ങ് 40 രൂപ, തക്കാളി കിലോയ്ക്ക് 50 രൂപ എന്നിങ്ങനെയാണ് വിൽപന.
തലസ്ഥാനത്ത് ആവശ്യമായ പച്ചക്കറികൾ ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. പഴങ്ങളും പച്ചക്കറികളും മതിയായ അളവിൽ ലഭ്യമായതിനാൽ സംഭരിക്കരുതെന്ന് ഞാൻ ഡൽഹി ജനതയോട് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ആർക്കും ഒരു പ്രശ്നവും നേരിടേണ്ടിവരില്ലെന്നും ആസാദ്‌പൂർ മണ്ഡി ചെയർമാൻ ആദിൽ അഹ്‌മ്മദ് ഖാൻ പറഞ്ഞു. ആരെങ്കിലും അനധികൃത വിൽപനയിൽ ഏർപ്പെടാൻ ശ്രമിച്ചാൽ ആ വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.