ETV Bharat / bharat

ഡോ.ഹര്‍ഷ് വര്‍ധന്‍ ഡബ്ല്യുഎച്ച്ഒയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു

മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുത്ത എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ 34 അംഗങ്ങളാണുള്ളത്

Harshvardhan  WHO Executive  WHO Board chairman  India Health Minister  World Health Assembly  Dr Hiroki Nakatani  WHO  ഡോ.ഹര്‍ഷ് വര്‍ധന്‍  ഡബ്ലിയൂഎച്ച്ഒ  ലോകാരോഗ്യ സംഘടന  കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ
ഡോ.ഹര്‍ഷ് വര്‍ധന്‍ ഡബ്ലിയൂഎച്ച്ഒയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു
author img

By

Published : May 22, 2020, 6:16 PM IST

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ചുമതലയേറ്റു. കൊവിഡിനെ പ്രതിരോധിക്കാൻ ആഗോള തലത്തിലുള്ള പങ്കാളിത്തം ആവശ്യമാണെന്ന് എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഡബ്ല്യുഎച്ച്ഒയുടെ നയങ്ങള്‍ നടപ്പിലാക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയുമാണ് ബോര്‍ഡിന്‍റെ ചുമതല. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ 73-ാമത് സമ്മേളനത്തില്‍ തിങ്കളാഴ്‌ച ആരോഗ്യമന്ത്രി പങ്കെടുത്തിരുന്നു. കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുകയും കൊവിഡ് മൂലം ആഗോളതലത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ആരോഗ്യമന്ത്രി ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വേണ്ട നടപടികള്‍ യഥാക്രമം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് സാഹചര്യത്തില്‍ 123 രാജ്യങ്ങള്‍ക്ക് ഇന്ത്യ അവശ്യമരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വിതരണം ചെയ്‌തുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദെനോം ഗബ്രിയേസസ് തീരുമാനത്തെ സ്വാഗതം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.