ETV Bharat / bharat

ഓടിത്തുടങ്ങിയിട്ട് ഒരുദിവസം; പണിമുടക്കി വന്ദേഭാരത് എക്സ്പ്രസ് - narendra modi

കന്നുകാലി ചാടിയതായിരിക്കാം തകരാറിലാവാൻ കാരണമെന്നാണ് വിശദീകരണം. യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യസ്ഥാനത്തെത്തിച്ചു.

വന്ദേഭാരത് എക്സ്പ്രസ്
author img

By

Published : Feb 16, 2019, 11:14 AM IST

യാത്ര തുടങ്ങി കേവലം ഒരു ദിവസത്തിനിപ്പുറം സാങ്കേതിക തകരാറ് മൂലം പണിമുടക്കിയിരിക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയതും എഞ്ചിനില്ലാത്തതുമായ ട്രെയിൻ ഇന്നലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന യാത്രക്ക് ശേഷം ഇന്ന് രാവിലെ 8.15 ന് വാരണസിയിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വഴിയാണ് ട്രെയിൻ തകരാറിലായത്.

ട്രെയിനിന്‍റെ സിഗ്നൽ സംവിധാനം മുഴുവനായും തകരാറിലായതായും, 40 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. അവസാന നാല് ബോ​ഗികളുടെ ബ്രേക്കുകൾ ജാമാകുകയായിരുന്നു. യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് കന്നുകാലി ചാടിയതായിരിക്കാം തകരാറിന് കാരണമെന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിൻ റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് നി‌ര്‍മിച്ചത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടായിരുന്നു നി‌ർമാണം. ഒന്‍പത് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് ട്രെയിന്‍ എത്തിച്ചേരുക. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണ് ട്രെയിനിലുള്ളത്.

Intro:Body:

Vande Bharat Express was standing 18km from Tundla since 6.30 am. There seems to be disruption due to a possible cattle run over. It wasn't a scheduled commercial run. Commercial ops begin from 17 Feb. After removing obstacle, journey to Delhi resumed around 8.15 am.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. നാലരവര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ മോദി വന്ദേഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചിരുന്നു. ഒന്‍പത് മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് ട്രെയിന്‍ എത്തിച്ചേരുക. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞദിവസം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വ്വീസ് നടത്തിയത്. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണ് ട്രെയിനിലുള്ളത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.