ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതായി ഐസിഎംആര്‍. അഞ്ച് ഗ്രൂപ്പുകൾ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നുകൾ മൃഗങ്ങളില്‍ പരീക്ഷിച്ചതായും മനുഷ്യരിലേക്ക് പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടന്നതായും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) അറിയിച്ചു.
കൊറോണ വൈറസിനെ ചെറുക്കാൻ വാക്‌സിൻ വികസിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള 70 ഗ്രൂപ്പോളം ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നുണ്ടെന്നും അഞ്ച് ഗ്രൂപ്പുകൾ മനുഷ്യരിലേക്ക് മരുന്ന് പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ഐസിഎംആറിന്‍റെ ചീഫ് സയന്‍റിസ്റ്റ് ഡോ.രാമൻ ഗംഗാഖേദ്‌കര്‍ പറഞ്ഞു. വാക്‌സിൻ വികസിപ്പിക്കുന്നത് എല്ലാവര്‍ക്കും ഉപയോഗപ്പെടുമെന്നും ഈ പരീക്ഷണം വിജയിക്കുമെന്ന് പ്രത്യാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.