ETV Bharat / bharat

കേന്ദ്രമന്ത്രിയാകാൻ വി മുരളീധരൻ - Union Minister

കേരളത്തിലെ ബിജെപി നേതാവും മഹാരാഷ്ട്രയിൽ നിന്നുളള എംപിയുമാണ് വി മുരളീധരൻ

വി മുരളീധരൻ
author img

By

Published : May 30, 2019, 5:08 PM IST

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകാൻ വി മുരളീധരൻ. സത്യപ്രതിജ്ഞക്ക് മുരളീധരന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്താനാണ് മുരളീധരന് ക്ഷണം ലഭിച്ചിരിക്കുന്നത്.കേരളത്തിലെ ബിജെപി നേതാവും മഹാരാഷ്ട്രയിൽ നിന്നുളള എംപിയുമാണ് വി മുരളീധരൻ. ഇതോടെ മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുളള കേന്ദ്രമന്ത്രിയായി മുരളീധരൻ മാറും.

കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എ ബി വി പിയിലൂടെയാണ് വി മുരളീധരന്‍റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് സംസ്ഥാന സെക്രട്ടറിയായും , അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് ആർ എസ് എസിലും ബിജെപിയിലും ശക്തമായ സാന്നിധ്യമായി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു.

Intro:Body:

വി.മുരളീധരന്‍ മോദി മന്ത്രിസഭയില്‍ അംഗമാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന്  ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിൽ വി. മുരളീധരൻ മന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്താൻ മുരളീധരന് ക്ഷണം ലഭിച്ചു.

 നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്ആറ് വർഷത്തോളം ബിജെപി സംസ്ഥാന യൂണിറ്റിനെ മുരളീധരൻ നയിച്ചു.

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.