ETV Bharat / bharat

"സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല": നിലപാട് ആവര്‍ത്തിച്ച് വി. മുരളീധരൻ

നിലയില്ലാ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന സിപിഎമ്മും സര്‍ക്കാരും കിട്ടിയ കച്ചിത്തുരുമ്പ് ഉപയോഗിച്ച രക്ഷപെടാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

v muraleedharan FB post  v muraleedharan  gold smuggling  v muraleedharan against ldf  വി. മുരളീധരൻ  സ്വര്‍ണക്കടത്ത്  മുഖ്യമന്ത്രി
"സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല": നിലപാട് ആവര്‍ത്തിച്ച് വി. മുരളീധരൻ
author img

By

Published : Sep 15, 2020, 12:11 AM IST

ന്യൂ‍ഡ‍ൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തിന് ഉപയോഗിച്ചത് നയതന്ത്ര ബാഗേജ്‌ അല്ലെന്നാവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. നയതന്ത്രബാഗ് എന്ന് വ്യാജേനയാണ് സ്വര്‍ണം കടത്തിയതെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. മുരളീധരനെ തള്ളി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നിലപാടെടുത്തത് ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി മുരളീധരൻ രംഗത്തെത്തിയത്. നിലയില്ലാ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന സിപിഎമ്മും സര്‍ക്കാരും കിട്ടിയ കച്ചിത്തുരുമ്പ് ഉപയോഗിച്ച രക്ഷപെടാൻ ശ്രമിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.

"ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർഥത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നും" വി. മുരളീധരൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.