പറക്കുന്നതിനിടയില്‍ വിമാന ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്ന അവസ്ഥയാണ് ഇപ്പോഴത്തേതെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്. ഇന്ത്യന്‍ വ്യോമസേനക്ക് ഇപ്പോള്‍ അത്യാവശ്യമുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍. വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കാനാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സംരംഭമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
രണ്ടു പൈലറ്റുമാരാണ് അടുത്തിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വിമാനത്തിന്‍റെ ഭാഗങ്ങള്‍ പറക്കുന്നതിനിടെ റണ്‍വേയില്‍ തകര്‍ന്നു വീഴാനുള്ള സാഹചര്യം വര്‍ധിച്ചിരിക്കുന്നു. റാഫേല്‍ ഇടപാട് ഫ്രഞ്ച് കമ്പനിയുമായുള്ള കരാറാണ്. ഓഫ്സെറ്റ് കമ്പനിയെ തീരുമാനിക്കുന്നത് അവരാണ്. നിലവാരം ഇല്ലെന്നിരിക്കെ എങ്ങിനെയാണ് എച്ച്എഎല്ലിനെ അവര്‍ ഓഫ്സെറ്റ് കമ്പനിയായി തിരഞ്ഞെടുക്കുക. നിലവാരമില്ലാത്ത കമ്പനിയില്‍ ആരാണ് തൃപ്തരാകുകയെന്നും അദ്ദേഹം ചോദിച്ചു. റാഫേല്‍ കരാറില്‍ മോദി സര്‍ക്കാര്‍ അനില്‍ അംബാനിക്ക് ഒത്താശ ചെയ്തെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.