ഹൈദരാബാദ് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്‍റുമായ വി ഹനുമന്ത് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു.
റാവുവിന്‍റെ ജന്മദിനത്തിൽ ശുചിത്വ തൊഴിലാളികൾക്ക് പുതപ്പ് വിതരണം ചെയ്ത ശേഷം രോഗ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. ഇന്നലെ റാവുവിന്‍റെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയതിനെ തുടർന്നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
തെലങ്കാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ 7,072 ആണ്. സംസ്ഥാനത്ത് ഇതുവരെ 3,506 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 3,363 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് 203 പേർ കൊവിഡ് ബാധിച്ച് മരിച്ചു.