ന്യൂഡല്‍ഹി: നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ നേതൃത്വം നല്‍കുന്ന ആഗോള ഉച്ചകോടികളിലൊന്നായ റെയ്‌സീന ഡയലോഗില്‍ പങ്കെടുക്കുന്നതിനായി ഉസ്‌ബക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി അബ്‌ദുലാസ് കമിലോസ് ഡല്‍ഹിയില്‍ എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇന്ന് വൈകിട്ട് നടക്കുന്ന റെയ്‌സീന ഡയലോഗിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. നാളെയും തുടരുന്ന റെയ്‌സീന ഡയലോഗ് ചടങ്ങില്‍ അഭിസംബോധന ചെയ്‌ത ശേഷം വ്യാഴാഴ്‌ച അദ്ദേഹം മടങ്ങും.