ETV Bharat / bharat

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ

author img

By

Published : Nov 20, 2020, 3:05 PM IST

നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് യുപി സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

yogi govt  Love JIhad bill  Madhya Pradesh  Uttar Pradesh news  Yogi Adityanath  uttarpradesh  love jihad  ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ  uttarpradesh news  ഉത്തർപ്രദേശ് വാർത്തകൾ  ഉത്തർപ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  ലൗ ജിഹാദ്  മതപരിവർത്തനം  മധ്യപ്രദേശ്  സംസ്ഥാന നിയമ കമ്മീഷൻ  യുപി സർക്കാർ  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: മധ്യപ്രദേശിന് പിന്നാലെ ലൗ ജിഹാദിനെതിരെ കർശന നിയമം രൂപീകരിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് സംസ്ഥാന നിയമ വകുപ്പിന് നിർദ്ദേശം നൽകി.തെരഞ്ഞെടുപ്പ് യോഗത്തിൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചും നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് യുപി സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

2019ൽ ഉത്തർപ്രദേശ് സംസ്ഥാന നിയമ കമ്മീഷൻ യോഗി സർക്കാരിന് ഇതു സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയിൽ മറുപടിയായി 'ലവ് ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിച്ചിട്ടില്ലെന്നും അത്തരം കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലവ് ജിഹാദിനെതിരായ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയും നേരത്തെ പറഞ്ഞിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാൽ അഞ്ച് വർഷം കഠിനതടവ് അനുഭവിക്കേണ്ടിവരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.