ETV Bharat / bharat

ലോക്ക് ഡൗണ്‍ ലംഘനം; കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ് - ഉത്തരാഖണ്ഡ് പൊലീസ്

ആറ് മാസവും രണ്ട് വയസും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കെതിരെയാണ് കേസ്. എന്നാല്‍ എട്ട് വയസ് പ്രായമാകാത്ത കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരാക്ഷി അറിയിച്ചു.

Uttarkhand police  home quarantine  Lockdown  Juveline Justice Act  ലോക്ക് ഡൗണ്‍  ലംഘനം  കുട്ടികള്‍  കേസ്  കൊവിഡ് 19  ജുവനൈല്‍ ജസ്റ്റിസ്  ഉത്തരാഖണ്ഡ് പൊലീസ്  ഉത്തരാഖണ്ഡ്
ലോക്ക് ഡൗണ്‍ ലംഘനം; കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്
author img

By

Published : Apr 24, 2020, 3:19 PM IST

Updated : Apr 24, 2020, 5:05 PM IST

ഡെറാഡൂണ്‍: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് 51 പേര്‍ക്കെതിരെ ഉത്തരാഖണ്ഡ് റിസര്‍വ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ആറ് മാസവും രണ്ട് വയസും പ്രായമുള്ള കുഞ്ഞുങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. എന്നാല്‍ എട്ട് വയസ് പ്രായമാകാത്ത കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരാക്ഷി അറിയിച്ചു.

കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് കൊവിഡ്-19 ജില്ലാ മജിസ്ട്രേറ്റിനെതിരെ അച്ചടക്ക നടപടിയുണ്ടാകും. കേസ് എടുത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരാക്ഷി ആവശ്യപ്പെട്ടു. കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് ഉണ്ടാകുക. അതിനാല്‍ തന്നെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാവു എന്നും ഉത്തരാക്ഷി ഓര്‍മ്മിപ്പിച്ചു.

Last Updated : Apr 24, 2020, 5:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.