ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്‌പാൽ മഹാരാജിന്‍റെ മകന് കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മന്ത്രിക്ക് രണ്ട് ആൺമക്കളുള്ളതിനാൽ ഏത് മകനാണ് നെഗറ്റീവ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. മഹാരാജിനും നാല് കുടുംബാംഗങ്ങൾക്കും ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുമ്പ് ഇദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും സത്പാൽ മഹാരാജുമായി അടുത്ത് ഇടപഴകാത്തതിനാൽ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിൽ പെടുന്നു. അതിനാൽ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രിയും കുടുംബവും ഹോം ക്വാറന്‍റൈനിലാണ്. 23 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഉത്തരാഖണ്ഡിലെ കൊവിഡ് ബാധിതരുടെ എണ്ണം 929 ആയി ഉയർന്നു.
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുടെ മകന് കൊവിഡില്ല - ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്‌പാൽ മഹാരാജിനും നാല് കുടുംബാംഗങ്ങൾക്കും ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.