ഡെറാഡൂണ്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രത്യകം മാര്‍ഗ നിര്‍ദേശങ്ങള്‍ ഉത്തരാഖണ്ഡ് പുറത്തിറക്കി. പള്ളികളിലെ മത പുരോഹിതമാര്‍ക്ക് ബക്രീദ് വേളയില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊലീസ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കും. പ്രാര്‍ഥന നമസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ പോലും പാലിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചായിരിക്കും പൊലീസിന്‍റെ വിശദീകരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക നിര്‍ദേശങ്ങളാണ് ജനങ്ങളിലെത്തിക്കുന്നത്. ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി നാളില്‍ പൊലീസ് സേനയിലും പിഎസി ബറ്റാലിയനിലും കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും പിഎസി ബറ്റാലിയനിലും പൊലീസ് സേനയിലും സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ സാമൂഹ്യ അകലം ഉറപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഉത്തരാഖണ്ഡില്‍ ഇതുവരെ 5445 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 1986 പേര്‍ ചികില്‍സയില്‍ തുടരുന്നു. 3399 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. 60 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.