ഡെറാഡൂൺ: പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉത്തരാഖണ്ഡിലെ കാശിപൂർ സ്വദേശി. ആൺകുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തതിനാൽ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും യുവതിയോടൊപ്പം താമസിക്കാൻ വിസമ്മതിച്ച് മുത്തലാഖ് ചൊല്ലി എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഒൻപത് വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് നാല് പെൺമക്കളുണ്ട്. നാല് പെൺകുട്ടികളെ പ്രസവിച്ചതിന് അമ്മായിയമ്മ തന്നെ ഉപദ്രവിച്ചതായും പലപ്പോഴും സ്ത്രീധനത്തിന്‍റെ പേരിൽ ഭതൃ വീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്നും യുവതി പൊലീസിൽ മൊഴി നൽകി.