ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സംസ്ഥാന ടൂറിസം മന്ത്രി സത്പാൽ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിക്കും കൊവിഡ് പരിശോധന നടത്തിയത്. ടൂറിസം മന്ത്രിക്കൊപ്പം സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയും മൂന്ന് സഹപ്രവർത്തകരും നേരത്തെ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.
മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും മഹാരാജുമായി നേരിട്ട് സമ്പർക്കം പുലർത്താത്തതുകൊണ്ട് നിരീക്ഷണം ആവശ്യമില്ലെന്ന് സംസ്ഥാന ആരോഗ്യസെക്രട്ടറി അമിത് നേഗി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയടക്കം നാല് പേർ ഇപ്പോഴും നിരീക്ഷണം തുടരുകയാണ്. ടൂറിസം മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യക്കും കുടുംബത്തിലെ അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.