ETV Bharat / bharat

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്

author img

By

Published : Sep 24, 2019, 1:26 AM IST

അടിയന്തിര ലാന്‍ഡിംഗിനിടെ ചോപ്പറിന്‍റെ പിന്‍ഭാഗം നിലത്ത് ഒരു വസ്തുവില്‍ തട്ടിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്.

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്

ഡെറാടൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ യു ടി എയര്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ആറ് പേര്‍ക്ക് പരിക്ക്. ഹെലിപാഡില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ചോപ്പറിന്‍റെ പിന്‍ഭാഗം നിലത്ത് ഒരു വസ്തുവില്‍ തട്ടിയതാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. പൈലറ്റടക്കം ഏഴു പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമാനമായ സംഭവം ഓഗസ്റ്റില്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സംഭവിച്ചിരുന്നു. പൈലറ്റടക്കം മൂന്നു പേര്‍ അന്ന് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.