ലഖ്‌നൗ: സംസ്ഥാനത്ത് 1,746 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,56,865 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 27 പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 6,685 ആയി. 3,093 പേരാണ് ഇന്ന് കൊവിഡ് രോഗമുക്തരായതിനെ തുടർന്ന് ആശുപത്രി വിട്ടത്. ഇതുവരെ സംസ്ഥാനത്ത് 4,18,865 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടുവെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91.64 ശതമാനമായി.
നിലവിൽ 31,495 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ഇതിൽ 14,765 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നതെന്നും അധികൃതർ കൂട്ടിചേർത്തു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 2.1 ശതമാനമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. അണുബാധക്ക് ശേഷമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ ജില്ലാ ആശുപത്രികളിലും കൊവിഡ് ഇതര ആശുപത്രികളിലും പോസ്റ്റ് കൊവിഡ് കെയർ ഡെസ്‌ക് സ്ഥാപിക്കുമെന്നും ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസാദ് കൂട്ടിചേർത്തു.