ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ മോഷണ കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. വസിത് അലി എന്നയാളെയാണ് ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വസിത്, പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സുരക്ഷാ അലാറം അമർത്തുകയും ശബ്ദം കേട്ട് ആൾക്കൂട്ടം ഒത്തുകൂടി വസിതിനെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടനെ പൊലീസ് സംഭവസ്ഥലത്തെത്തി വസിതിനെ മർദിക്കുന്നതിൽ നിന്ന് നാട്ടുകാരെ തടഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
യുപിയിൽ മോഷണകുറ്റം ആരോപിച്ച് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സുരക്ഷാ അലാറം അമർത്തുകയും ശബ്ദം കേട്ട് ആൾക്കൂട്ടം ഒത്തുകൂടി വസിതിനെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു