ETV Bharat / bharat

ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു - ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് വീണ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. ഇയാളുടെ അമ്മ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ട് ആൺമക്കളും ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു.

COVID-19 suspect in UP dies  Coronavirus cases in UP  COVID-19 outbreak  COVID-19 crisis  Coronavirus pandemic  COVID-19 infection  Coronavirus death toll in UP  ലക്‌നൗ  ഉത്തർപ്രദേശ്  ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് വീണ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു  ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുബോദ് കുമാർ
ക്വാറന്‍റൈൻ കേന്ദ്രത്തിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു
author img

By

Published : Jul 5, 2020, 3:58 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് നിലയുള്ള ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് വീണ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. ഇയാളുടെ അമ്മ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ട് ആൺമക്കളും ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. മദ്യത്തിന് അടിമയായിരുന്ന ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടുവന്നിരുന്നു. എന്നാൽ പ്രകോപിതനായ ഇയാൾ ടെറസിലേക്ക് ഓടി പോവുകയും അവിടെ നിന്നും താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചു മണിക്ക് മരണത്തിന് കീഴടങ്ങിയതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുബോദ് കുമാർ പറഞ്ഞു. എന്നാൽ ഇയാൾ മന:പൂർവ്വം താഴേക്ക് ചാടുകയായിരുന്നോ കാൽവഴുതി വീണതാണോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 7627 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് 773 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.