ലഖ്‌നൗ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അഞ്ച് ട്രില്യൺ ഡോളറായി വളർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിൽ പങ്കുചേർന്ന് ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി വളർത്താൻ ലക്ഷ്യമിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ഈ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ സഹായിക്കുന്നതിനായി ഉത്തർപ്രദേശ് ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ലക്ഷ്യമിടുന്നതായും വ്യാവസായിക മേഖലയുടെ സഹായത്തോടെ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
-
आदरणीय PM श्री @narendramodi जी ने भारत को $5 ट्रिलियन की अर्थव्यवस्था बनाने का लक्ष्य रखा है।
— Yogi Adityanath (@myogiadityanath) September 21, 2020 " class="align-text-top noRightClick twitterSection" data="
भारत की इस नई विकास गाथा में योगदान करने के उद्देश्य से उत्तर प्रदेश ने भी $1 ट्रिलियन की अर्थव्यवस्था होने का लक्ष्य तय किया है।
उद्योग जगत के सहयोग से हमारा प्रयास अवश्य सफल होगा।
">आदरणीय PM श्री @narendramodi जी ने भारत को $5 ट्रिलियन की अर्थव्यवस्था बनाने का लक्ष्य रखा है।
— Yogi Adityanath (@myogiadityanath) September 21, 2020
भारत की इस नई विकास गाथा में योगदान करने के उद्देश्य से उत्तर प्रदेश ने भी $1 ट्रिलियन की अर्थव्यवस्था होने का लक्ष्य तय किया है।
उद्योग जगत के सहयोग से हमारा प्रयास अवश्य सफल होगा।आदरणीय PM श्री @narendramodi जी ने भारत को $5 ट्रिलियन की अर्थव्यवस्था बनाने का लक्ष्य रखा है।
— Yogi Adityanath (@myogiadityanath) September 21, 2020
भारत की इस नई विकास गाथा में योगदान करने के उद्देश्य से उत्तर प्रदेश ने भी $1 ट्रिलियन की अर्थव्यवस्था होने का लक्ष्य तय किया है।
उद्योग जगत के सहयोग से हमारा प्रयास अवश्य सफल होगा।
വൈദ്യുതി, റോഡ്, ആശയവിനിമയം, ഗതാഗതം എന്നിവ വികസിപ്പിക്കാൻ സംസ്ഥാനത്തിന് സാധിച്ചതായും ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥ കൈവരിക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാനുള്ള പാതയിലാണ് ഇപ്പോഴുള്ളതെന്നും ആദിത്യനാഥ് പറഞ്ഞു. ജപ്പാൻ, അമേരിക്ക, യുകെ, കാനഡ, ജർമ്മനി, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ പത്ത് രാജ്യങ്ങളിലെ നിക്ഷേപകരിൽ നിന്ന് 7,000 കോടി രൂപയുടെ 50 നിക്ഷേപ നിർദേശങ്ങൾ ഉത്തർപ്രദേശ് സർക്കാരിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ വലിയൊരു എക്സ്പ്രസ് ഹൈവേ ശൃംഖല സ്ഥാപിക്കാൻ പോകുകയാണെന്ന് അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് ആദിത്യനാഥ് പറഞ്ഞു.