ലഖ്‌നൗ: ഉത്തർപ്രദേശില്‍ ഭൂമി തർക്കത്തെ തുടർന്ന് 62 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. അവധേഷ് സിങ് ആണ് കൊല്ലപ്പെട്ടത്. അമേത്തി ജില്ലയിലെ മുൻഷിഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹരിഹർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോകും വഴിയാണ് അവധേഷ് സിങ് ആക്രമിക്കപ്പെട്ടതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ദയാറാം പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ദയാറാം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ 62 കാരനെ അടിച്ച് കൊന്നു - land dispute
അമേത്തിയിലെ ഹരിഹർപൂർ ഗ്രാമത്തിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ്.