ETV Bharat / bharat

സംയുക്ത സൈനികാഭ്യാസം നടത്തി ഇന്ത്യയും അമേരിക്കയും - ഇന്തോ-അമേരിക്ക ലേറ്റസ്റ്റ്

ഇന്തോ-അമേരിക്ക കര, നാവിക, വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസമാണ് 'ടൈഗര്‍ ട്രയംഫ്'. ആന്ധ്രാപ്രദേശിലെ കാക്കിനടയിലും വിശാഖപട്ടണത്തുമാണ് സൈനികാഭ്യാസം നടക്കുന്നത്.

ടൈഗര്‍ ട്രംയംഫ് പുരോഗമിക്കുന്നു
author img

By

Published : Nov 17, 2019, 1:55 PM IST

ഹൈദരാബാദ്: ഇന്ത്യയും യുഎസും തമ്മിലുള്ള കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനിക അഭ്യാസമായ ടൈഗര്‍ ട്രയംഫ് തുടരുന്നു. നവംബര്‍ പതിമൂന്നിന് ആരംഭിച്ച സംയുക്ത സൈനിക അഭ്യാസം ഇരുപത്തിയൊന്നിനാണ് അവസാനിക്കുക. 1,200 സൈനികരാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയിലും വിശാഖപട്ടണത്തും നടക്കുന്ന ഈ സൈനിക അഭ്യാസം യുഎസുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലായാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന അഭ്യാസ പ്രകടനമായതിനാല്‍ ലോക രാജ്യങ്ങള്‍ ഈ നീക്കം വളരെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

1992 മുതല്‍ മലബാര്‍ എന്ന പേരില്‍ ഇന്ത്യയും യുഎസും നിരവധി സൈനിക അഭ്യാസത്തിലേര്‍പ്പെട്ടിട്ടുണ്ട്. അന്തർവാഹിനികൾ യുദ്ധവിമാനങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ എന്നിവയില്‍ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും അഭ്യാസങ്ങൾ വിജയകരമായി നടത്തിയിരിക്കുന്നത്. മൂന്ന് വശങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഉപഭൂഖണ്ഡത്തിൽ ആക്രമണം നടത്തുന്ന ശത്രുക്കളെ തുരത്താൻ ഇന്ത്യൻ നാവികസേനയ്ക്ക് കഴിയുമെന്നതാണ് അഭ്യാസത്തിലെ ശ്രദ്ധേയമായ കാര്യം. ഏറ്റവും മികച്ചത് എന്നവകാശപ്പെടുന്ന അമേരിക്കൻ നാവികസേനയ്ക്ക് ഇന്ത്യൻ നാവികസേനയുടെ ശക്തി ഈ അഭ്യാസ പ്രകടനം വഴി മനസിലാക്കാനാകുമെന്നും വിലയിരുത്തുന്നു.

മലബാർ എന്ന നാവിക അഭ്യാസത്തിൽ ജപ്പാനും ഓസ്ട്രേലിയയും ഇതിന് മുമ്പ് പങ്കെടുത്തിട്ടുണ്ട്. തങ്ങളുടെ തീരങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും വഹിക്കുന്ന പങ്കും ഇരു രാജ്യങ്ങളും മനസിലാക്കിയിട്ടുണ്ട്. യുഎസ്-ഇന്ത്യ നാവികസേനയെ തങ്ങളുടെ നാവികസേനയ്ക്ക് അധിക പരിരക്ഷയായാണ് ഈ രാജ്യങ്ങള്‍ വിലയിരുത്തുന്നത്. മലബാര്‍ അഭ്യാസത്തിന്‍റെ ഫലമായി ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സൈനിക ബന്ധം ശക്തിപ്പെട്ടു. വിവിധ സൈനിക അഭ്യാസങ്ങളുടെ ഫലമായി ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രങ്ങൾ കേന്ദ്രീകരിച്ച് യുഎസ് മിലിട്ടറിയിൽ ഇന്തോ-പസഫിക് കമാൻഡ് സ്ഥാപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് ഐ‌എൻ‌എസ് ജലാശ്വയും പി-8ഐയും വിതരണം ചെയ്യുന്നതിനായി ഇന്ത്യയുമായി അമേരിക്ക കരാര്‍ ഉണ്ടാക്കിയിട്ടുമുണ്ട്. ഇതിനിടെ മേഖലയിലെ പരമോന്നത ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈന മലബാർ അഭ്യാസങ്ങളെ എതിര്‍ക്കുന്നതായാണ് വിവരം. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനക്ക് അധികാരം സ്ഥാപിക്കാനാകില്ലെന്ന് ചൈന മനസിലാക്കുന്നു. ചൈന ഒരു വലിയ രാജ്യമാണെങ്കിലും അതിന് ചെറിയ തീരപ്രദേശം മാത്രമാണ് ഉള്ളത്. തങ്ങളുടെ നാവിക സേനയെ ഇന്ത്യയുടേത് പോലെയാക്കാൻ ശ്രീലങ്കയിലെ ഹംബന്തോട്ടയാണ് ചൈന തെരഞ്ഞെടുത്തിരിക്കുന്നത്. ബലൂചിസ്ഥാനിലെ ഗ്വാഡാർ തുറമുഖം നിർമ്മിക്കുന്നതിലൂടെയും ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിക്കുന്നതിലൂടെയും ചൈന പാകിസ്ഥാന്‍റെ സഖ്യകക്ഷിയായി മാറിയ സാഹചര്യത്തില്‍ ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യാ വിരുദ്ധമായാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികാഭ്യാസത്തിന്‍റെ പ്രസക്തിയും കൂടുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.