ഇസ്ലാമാബാദ്: പാകിസ്ഥാനിലെ യുഎസ് സർക്കാർ ജീവനക്കാർക്ക് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തിപരമായതും അതിപ്രാധാന്യമില്ലാത്തതുമായ ഔദ്യോഗിക യാത്രകള്‍ മാറ്റിവെക്കണമെന്ന് പാകിസ്ഥാനിലെ യുഎസ് എംബസി അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം. ഇറാന്‍റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസെം സുലൈമാനിയെ യു.എസ് വ്യോമാക്രമണത്തില്‍ വധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിർദേശം നല്‍കിയത്.
പാകിസ്ഥാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥർക്ക് എംബസിയുടെ മുന്നറിയിപ്പ് - പാകിസ്ഥാനിലെ യുഎസ് എംബസി
പാകിസ്ഥാനിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തിപരമായതും അതിപ്രാധാന്യമില്ലാത്തതുമായ ഔദ്യോഗിക യാത്രകള്‍ മാറ്റിവെക്കണമെന്ന് പാകിസ്ഥാനിലെ യുഎസ് എംബസി അറിയിച്ചു.