ലഖ്‌നൗ: ഉത്തർ പ്രദേശിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കുള്ള പിന്തുണ വർധിച്ചുവരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്രിമിനൽ സംഭവങ്ങൾ നിഷേധിക്കുന്നത് കുറ്റവാളികൾക്ക് ശക്തിയേകുന്നു.
-
यूपी के सीएम सरकार की स्पीड बताते हैं और अपराध का मीटर उससे दोगुनी स्पीड से भागने लगता है।
— Priyanka Gandhi Vadra (@priyankagandhi) August 25, 2020 " class="align-text-top noRightClick twitterSection" data="
प्रत्यक्षम् किम् प्रमाणम्
ये यूपी में केवल दो दिनों का अपराध का मीटर है। यूपी सरकार बार-बार अपराध की घटनाओं पर पर्दा डालती है मगर अपराध चिंघाड़ते हुए प्रदेश की सड़कों पर तांडव कर रहा है। pic.twitter.com/vaN3J5wG2T
">यूपी के सीएम सरकार की स्पीड बताते हैं और अपराध का मीटर उससे दोगुनी स्पीड से भागने लगता है।
— Priyanka Gandhi Vadra (@priyankagandhi) August 25, 2020
प्रत्यक्षम् किम् प्रमाणम्
ये यूपी में केवल दो दिनों का अपराध का मीटर है। यूपी सरकार बार-बार अपराध की घटनाओं पर पर्दा डालती है मगर अपराध चिंघाड़ते हुए प्रदेश की सड़कों पर तांडव कर रहा है। pic.twitter.com/vaN3J5wG2Tयूपी के सीएम सरकार की स्पीड बताते हैं और अपराध का मीटर उससे दोगुनी स्पीड से भागने लगता है।
— Priyanka Gandhi Vadra (@priyankagandhi) August 25, 2020
प्रत्यक्षम् किम् प्रमाणम्
ये यूपी में केवल दो दिनों का अपराध का मीटर है। यूपी सरकार बार-बार अपराध की घटनाओं पर पर्दा डालती है मगर अपराध चिंघाड़ते हुए प्रदेश की सड़कों पर तांडव कर रहा है। pic.twitter.com/vaN3J5wG2T
സാധാരണക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവര്‍ ഈ കാട്ടുഭരണത്തിന് ഇരയാകുന്നുവെന്നും മരണപ്പെട്ട മാധ്യമപ്രവർത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ചിത്രീകരിക്കുന്ന ഒരു ഗ്രാഫ് ഷെയർ ചെയ്തുകൊണ്ടാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻ സിങിനെയാണ് തിങ്കളാഴ്ചയാണ് കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ നിൽക്കുമ്പോൾ അക്രമികൾ വെടിവക്കുകയായിരുന്നു. രത്തൻ സിങ് തൽക്ഷണം മരിച്ചു. അതേസമയം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. കൊലപാതക കാരണം വസ്തുതർക്കമാണെന്നും പിന്നിൽ ഭൂമാഫിയയാണെന്നും ഡി.ഐ.ജി അറിയിച്ചിരുന്നു.