ETV Bharat / bharat

ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു - പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

പത്ത് വയസുള്ള സഹോദരിയോടൊപ്പം വയലിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

UP: Youth rapes 15-year-old girl  booked along with two others  ഉത്തർപ്രദേശ്  പതിനഞ്ചുകാരിയെ പീഡിപ്പിച്ചു  22 വയസുള്ള പ്രതി ഒളിവിൽ
ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
author img

By

Published : Apr 18, 2020, 9:14 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ 15 വയസുകാരിയെ 22കാരൻ പീഡിപ്പിച്ചു. മൻസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം. കരിമ്പിൻ വയലിലേക്ക് തട്ടിക്കൊണ്ട് പോയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 376, 120 ബി എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയും ഇയാളുടെ രണ്ട് കൂട്ടാളികളും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പത്ത് വയസുള്ള സഹോദരിയോടൊപ്പം വയലിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികളായ മൂന്ന് യുവാക്കൾ ചേർന്ന് അടുത്തുള്ള കരിമ്പിൻ വയലിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പ്രതികളിൽ ഒരാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. സഹോദരി ഒച്ചവെച്ചതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടുവെന്നാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ മൊഴി. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.