ETV Bharat / bharat

തലാഖ് സ്വീകരിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു - refusing to accept triple talaq

മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന റഫീഖ് ഇന്നലെ ഗ്രാമത്തിലെത്തിയ ശേഷം യുവതിയെ വീണ്ടും തലാഖ് സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാല്‍ യുവതി അതിന് സമ്മതിക്കാതിരുന്നതോടെ ക്രൂരമായി മർദ്ദിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

തലാഖ് സ്വീകരിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു
author img

By

Published : Aug 18, 2019, 9:44 AM IST

Updated : Aug 18, 2019, 12:18 PM IST

ശ്രാവസ്തി; ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിൽ ട്രിപ്പിൾ തലാഖ് സ്വീകരിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. ഇന്നലെയാണ് സംഭവം. ആഗസ്റ്റ് ആറിന് യുവതിയുടെ ഭർത്താവായ റഫീഖ് ഫോണിലൂടെ തലാഖ് ചൊല്ലിയിരുന്നു. എന്നാല്‍ ഇത് യുവതി നിരസിച്ചിരുന്നതായി സഹോദരനായ റംസാൻ പറയുന്നു. മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന റഫീഖ് ഇന്നലെ ഗ്രാമത്തിലെത്തിയ ശേഷം യുവതിയെ വീണ്ടും തലാഖ് സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാല്‍ യുവതി അതിന് സമ്മതിക്കാതിരുന്നതോടെ ക്രൂരമായി മർദ്ദിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ അഞ്ച് വയസുള്ല മകൾ മാത്രമാണ് സംഭവത്തിന്‍റെ ദൃക്സാക്ഷി. മകളാണ് യുവതിയുടെ സഹോദരനെ വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/up-woman-burnt-alive-by-husband-for-refusing-to-accept-triple-talaq/na20190817235141603

Conclusion:
Last Updated : Aug 18, 2019, 12:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.