ലഖ്‌നൗ: ഉത്തർപ്രദേശിൽ 1,901 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4,95,421 ആയി ഉയർന്നു. മരണങ്ങൾ 7,180 ആയി. 25 പേർ കൂടി മരിച്ചു. സജീവമായ കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്.
ഇതിൽ 10,408 പേർ ഹോം ഐസൊലേഷനിലാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി മെഡിക്കൽ ഹെൽത്ത് അലോക് കുമാർ പറഞ്ഞു. 4,65,250 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീണ്ടെടുക്കൽ നിരക്ക് 94 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാനത്തോട് ചേർന്നുള്ള ചില ജില്ലകളെ അപേക്ഷിച്ച് സംസ്ഥാനത്തെ മുഴുവൻ കേസുകളുടെയും എണ്ണം കുറഞ്ഞുവരികയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നവീത് സെഗാൾ പറഞ്ഞു. സംസ്ഥാനത്ത് മരണനിരക്ക് നവംബറിൽ 1.13 ശതമാനമായി കുറഞ്ഞു.
അതേസമയം, ഗൗതം ബുദ്ധ നഗറിൽ അഞ്ച് ശതമാനം മാത്രമാണ് പോസിറ്റീവ് നിരക്ക് ഉള്ളതെന്ന് കുമാർ ചൂണ്ടിക്കാട്ടി. ലഖ്‌നൗവിൽ നിന്ന് അഞ്ച് മരണങ്ങളും ഗോരഖ്പൂരിൽ നിന്നും മീററ്റിൽ നിന്നും മൂന്ന് വീതവും കാൺപൂർ നഗറിൽ നിന്ന് രണ്ട് വീതം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകളിൽ 240 എണ്ണം ലഖ്‌നൗവിൽ നിന്നും 145 എണ്ണം ഗൗതം ബുദ്ധനഗറിൽ നിന്നും 132 മീററ്റിൽ നിന്നും 100 പേർ ഗാസിയാബാദിൽ നിന്നുമാണുള്ളത്. വെള്ളിയാഴ്ച 1.61 ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. സംസ്ഥാനത്ത് ഇതുവരെ 1.59 കോടി ടെസ്റ്റുകൾ നടത്തി. ശൈത്യകാലം ആരംഭിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സെഗാൾ ജനങ്ങളോട് അഭ്യർഥിച്ചു.