ETV Bharat / bharat

കൊവിഡ് ബാധിച്ച് യുപിയിൽ ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ 81 ആയി

author img

By

Published : May 12, 2020, 5:45 PM IST

ഉത്തർപ്രദേശിൽ നിലവിൽ ചികിൽസയിലുള്ളത് 1,774പേർ ആണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു

മരണ സംഖ്യ  കൊവിഡ്  യുപി  another death  state tally reaches 3,614  41 new cases
കൊവിഡ് ബാധിച്ച് യുപിയിൽ ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ 81 ആയി

ലഖ്‌നൗ: കൊവിഡ് ബാധിച്ച് യുപിയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 81 ആയി. പുതുതായി 41 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,614 ആയി. ഇതിൽ 1,759 പേർക്ക് രോഗം ഭേദമായി. നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 1,774 ആണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.

ആഗ്രയിൽ ഇതുവരെ 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീററ്റ് (13), മൊറാദാബാദ് (7), കാൺപൂർ നഗർ (6), ഫിറോസാബാദ്, മഥുര (4), അലിഗഡ് (3), ഗാസിയാബാദ്(2) എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്ത് 53,459 ഐസൊലേഷന്‍ ബെഡുകളും 21,569 ക്വാറൻ്റൈൻ ബെഡുകളും കൂടാതെ 1,260 വെൻ്റിലേറ്റർ സൗകര്യവുമുണ്ട്. സംസ്ഥാനത്ത് മൊത്തം 9,515 പേരെ ഫെസിലിറ്റി ക്വാറൻ്റൈനില്‍ പാർപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് വൈറസ് ബാധിച്ചവരിൽ 60ൽ കൂടുതൽ പ്രായമായ 8.1 ശതമാനംപേരാണുള്ളത്. 40-60 വയസിനിടയിൽ 25.5 ശതമാനവും, 20-40 നും ഇടയിൽ 48.7 ശതമാനം ആളുകൾക്കാണ് വൈറസ് ബാധിച്ചത്. 17.7 ശതമാനംപേർ 20വയസിന് താഴെയുള്ളവരാണ്. മൊത്തം രോഗികളിൽ 21.5 ശതമാനം സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആരോഗ്യ സേതു ആപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും ആളുകളെ അറിയിക്കാൻ കോളുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.