ഇറ്റ്‌വാ: ഉത്തർപ്രദേശിലെ സെയ്‌ഫായ് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗിങിന് ഇരയാക്കി. ആദ്യ വർഷ എം ബി ബി എസ് വിദ്യാർഥികളായ 150 പേരാണ് റാഗിങിനെ തുടർന്ന് തല മൊട്ടയടിച്ചത്. സീനിയർ വിദ്യാർഥികൾ ഇവരെക്കൊണ്ട് നിർബന്ധിപ്പിച്ച് മൊട്ടയടിപ്പിക്കുകയായിരുന്നു.
മാത്രമല്ല സീനിയർ വിദ്യാർഥികളെ കാണുമ്പോൾ സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വിദ്യാർഥികൾ പറയുന്നു. തലമൊട്ടയടിച്ച വിദ്യാർഥികൾ വെള്ള വസ്ത്രം ധരിച്ച് ഒരുമിച്ച് നടന്നുനീങ്ങൂന്ന ദൃശ്യം സമൂഹമാധ്യങ്ങളിൽ ചർച്ചയാകുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: രാജ്കുമാർ പറഞ്ഞു. ഉത്തർപ്രദേശിലെ കുറാവാലി-മൈൻപുരി-ഇറ്റ്‌വ റോഡിൽ സ്ഥിതിചെയ്യുന്ന കോളജാണിത്.