ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കനത്ത മഴ; നദികള്‍ കരകവിഞ്ഞു, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

author img

By

Published : Sep 16, 2019, 11:03 AM IST

ഗംഗാനദി അടക്കമുള്ള നദികള്‍ കരകവിഞ്ഞതോടെ പ്രയാഗ്‌രാജ് ജില്ലയിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഉത്തര്‍പ്രദേശില്‍ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): കനത്ത മഴ തുടരുന്ന ഉത്തർപ്രദേശില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പ്രയാഗ്‌രാജ് ജില്ലയില്‍ ഗംഗ അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ 210 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. ജില്ലയിലെ ഗ്രാമങ്ങളില്‍ പലതും ഭാഗികമായി വെള്ളത്തിനടിയിലാണ്
ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ സ്ഥാപിക്കുമെന്നും. താഴ്ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ശരിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും, മരുന്നുകളും കൃത്യമായി ലഭിക്കുന്നുണ്ടെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/up-over-200-people-moved-into-relief-camps-after-river-water-enters-into-villages/na20190916084749813

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.