ഹാമിർപൂർ(യു.പി): ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ 12 വയസുകാരിയെ കൊല്ലപെട്ട നിലയിൽ കണ്ടെത്തി. ചിക്കാസി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും കൃഷിതോട്ടങ്ങളിൽ ആയിരുന്ന സമയത്താണ് പീഡനമെന്ന് പൊലിസ് ഓഫീസർ സർദാർ മാണിക് ചന്ദ്ര മിശ്ര പറഞ്ഞു. ഇവർ തിരിച്ചെത്തിയപ്പോള്‍ പെൺകുട്ടിയുടെ അർദ്ധ നഗ്നശരീരം വീടിന്‍റെ മുറ്റത്ത് രക്തത്തിൽകുളിച്ച് കിടക്കുന്നതാണ് കണ്ടത്.
പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. അജ്ഞാതർക്കെതിരെ പോക്‌സോ നിയമപ്രകാരം കൊലപാതകത്തിന് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തന്നെ തിരിച്ചറിയാതിരിക്കാനാകും അക്രമി കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്‌റ്റ് മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്‌ദർ എത്തി തെളിവുകൾ ശേഖരിച്ചു. ചില നാട്ടുകാരെ ചോദ്യം ചെയ്യലിനായി പൊലിസ് കസ്‌റ്റഡിയിലെടുത്തു.