ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റില്‍. അച്ചമാൻ ഉപാധ്യായയാണ് ഏറ്റുമുട്ടലിനെത്തുടർന്ന് അറസ്റ്റിലായത്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചിരുന്നു.
ഏറ്റുമുട്ടലിനിടെ ഉപാധ്യായയുടെ രണ്ട് കൂട്ടാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തതായി ചെയ്തതായി പൊലീസ് സൂപ്രണ്ട് (സിറ്റി) പ്രബാൽ പ്രതാപ് സിംഗ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും വെടിയേറ്റു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ 50 കാരനായ പിതാവിനെ തിങ്കളാഴ്ച രാത്രി ഫിറോസാബാദിലെ ന്യൂ തിലക് നഗറിലാണ് വെടിവെച്ച് കൊന്നത്. ബലാത്സംഗ കേസിലെ പ്രതികളാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.