മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനകൊല. അച്ഛനും സുഹൃത്തും ചേര്‍ന്ന് മകളെ കൊന്ന് കനാലില്‍ എറിഞ്ഞു. യുപിയിലെ പറായി ഗ്രാമത്തിലാണ് സംഭവം. 22കാരിയായ മകളുടെ പ്രണയബന്ധത്തില്‍ അസ്വസ്ഥനായ അച്ഛന്‍ വിര്‍പാലും സുഹൃത്തും ചേര്‍ന്ന് മകളെ കൊന്ന് കനാലില്‍ തള്ളുകയായിരുന്നു. തങ്ങളുടെ കുടുംബത്തിന്‍റെ പേര് മകള്‍ കളങ്കപ്പെടുത്തിയതിനാലാണ് കൃത്യം നടത്തിയതെന്ന് അച്ഛന്‍ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന ചപാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എച്ച് സിങ് പറഞ്ഞു.
യുവതിയുമായി പ്രണയത്തിലായിരുന്ന അര്‍ജുന്‍ എന്ന യുവാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും സുഹൃത്തും അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ നിന്നും പൊലീസ് കണ്ടെടുത്തു.