ETV Bharat / bharat

പ്രണയമെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ മകളെ വെടിവെച്ചുകൊന്ന പിതാവ് അറസ്റ്റില്‍

മകളുടെ മരണത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

UP man held for daughter's killing  Man framed 3 others for crime  Uttar Pradesh's Firozabad  പ്രണയമെന്ന് സംശയം  ഉത്തര്‍പ്രദേശില്‍ മകളെ വെടിവെച്ചുകൊന്ന പിതാവ് അറസ്റ്റില്‍  up crime news  crime news  ഉത്തര്‍പ്രദേശ്
പ്രണയമെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ മകളെ വെടിവെച്ചുകൊന്ന പിതാവ് അറസ്റ്റില്‍
author img

By

Published : Oct 26, 2020, 7:54 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകളെ വെടിവെച്ചുകൊന്ന പിതാവ് അറസ്റ്റില്‍. ഫിറോസാബാദില്‍ 16 വയസുകാരിയായ മകളെയാണ് പിതാവ് പ്രണയം സംശയിച്ച് വെടിവെച്ചു കൊന്നത്. എന്നാല്‍ മകളുടെ മരണത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പീഡനം ചെറുക്കുന്നതിനിടെയില്‍ മൂന്ന് പേര്‍ മകളെ കൊല്ലുകയായിരുന്നുവെന്ന് ഇയാളുടെ പരാതിയില്‍ പറഞ്ഞിരുന്നു. മൂന്ന് പേരിലൊരാളുമായി മകള്‍ക്ക് പ്രണയമുണ്ടായിരുന്നുവെന്ന സംശയം മൂലം ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ അന്വേഷണത്തില്‍ ഇയാളുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇരയുടെ കുടുംബാഗങ്ങളുടെ മൊഴിയും പരസ്‌പര വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു. ആരോപണമുന്നയിച്ച മൂന്ന് പേരിലൊരാളുമായുള്ള പെണ്‍കുട്ടിയുടെ ബന്ധത്തില്‍ പ്രതി ദേഷ്യപ്പെട്ടിരുന്നുവെന്നും കുറ്റകൃത്യത്തിന് ശേഷം കേസ് നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടിലേക്ക് വരുന്നതിനിടെ മൂന്ന് പേര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടി എതിര്‍ത്ത ദേഷ്യം തീര്‍ക്കാനായി വെള്ളിയാഴ്‌ച വീട്ടിലെത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രതിയായ പിതാവിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.