ലഖ്‌നൗ: ഗാസിയാബാദിൽ മാധ്യമപ്രവർത്തകന് വെടിയേറ്റ സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായി. വിജയ്‌നഗറിൽ ഞായറാഴ്‌ച രാത്രിയാണ് വിക്രം ജോഷി എന്ന മാധ്യമപ്രവര്‍ത്തകനെ അജ്ഞാതർ വെടിവെച്ചത്. തന്‍റെ മരുമകളെ ചിലർ ഉപദ്രവിക്കുന്നുവെന്ന് പൊലീസ് സ്റ്റേഷനിൽ വിക്രം പരാതി നൽകിയിരുന്നു. സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. തലക്ക് വെടിയേറ്റ വിക്രമിനെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുമകളെ ഉപദ്രവിക്കാൻ ശ്രമിച്ചവർക്കെതിരെ പരാതി നൽകിയിയതിന് ശേഷം ഇപ്പോൾ വിക്രമിനെ അജ്ഞാതർ ആക്രമിച്ച കേസും രജിസ്റ്റർ ചെയ്‌തതായി വിക്രമിന്‍റെ സഹോദരൻ അങ്കിത് ജോഷി പറഞ്ഞു. സിസിടിവി ക്യാമറയിൽ നിന്ന് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗാസിയാബാദിൽ മാധ്യമപ്രവർത്തകന് വെടിയേറ്റ സംഭവം; അഞ്ച് പേർ അറസ്റ്റിൽ - വിക്രം ജോഷി
വിജയ്‌നഗറിൽ ഞായറാഴ്‌ച രാത്രിയാണ് വിക്രം ജോഷി എന്ന മാധ്യമപ്രവർത്തകനെ അജ്ഞാതർ വെടിവെച്ചത്. തലക്ക് വെടിയേറ്റ വിക്രമിനെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.