ലക്‌നൗ: കൊവിഡ് കെയര്‍ ഫണ്ടിലേക്ക് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും സംഭാവന ചെയ്യാന്‍ നിയമസഭാംഗങ്ങളോടും നിയമസഭ കൗണ്‍സിലര്‍മാരോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വ്യവസായികളോടും സാമ്പത്തിക സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്‌തു. സംസ്ഥാനം നേരിടുന്ന കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പാര്‍ട്ടി നിയമസഭാംഗങ്ങള്‍ സഹായം നല്‍കണമെന്ന ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ അഭ്യര്‍ത്ഥനക്ക് മുഖ്യമന്ത്രി നന്ദിയറിയിച്ചു. സംസ്ഥാനത്ത് 400 എംഎല്‍എമാരും 99 കൗണ്‍സിലര്‍മാരുമാണുള്ളത്.
ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും സംഭാവന ചെയ്യാന്‍ എംഎല്‍എമാരോട് യുപി മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമസഭാംഗങ്ങളും നിയമസഭാ കൗണ്‍സിലര്‍മാരും വ്യാവസായികളും സംഭാവന നല്‍കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്