ETV Bharat / bharat

പശുസംരക്ഷണത്തില്‍ വീഴ്‌ച ; ആറു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌ത് യു.പി സര്‍ക്കാര്‍

മാധാവാലിയ പശു അഭയകേന്ദ്രത്തിന്‍റെ പ്രസിഡന്‍റും ജില്ലാ മജിസ്ട്രേറ്റുമായ അമര്‍നാഥ് ഉപാധ്യായയടക്കം ആറ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്‌തത്

പശുസംരക്ഷണത്തില്‍ വീഴ്‌ച ; ആറു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌ത് യു.പി സര്‍ക്കാര്‍
author img

By

Published : Oct 15, 2019, 10:30 AM IST

ലക്നൗ : പശുസംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മഹാരജ്‌ഗണി ജില്ലാ മജിസ്ട്രേറ്റിനെയും അഞ്ച് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്‌തു . മാധാവാലിയ പശു അഭയകേന്ദ്രത്തിന്‍റെ പ്രസിഡന്‍റും ജില്ലാ മജിസ്ട്രേറ്റുമായ അമര്‍നാഥ് ഉപാധ്യായക്കും അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടി.

സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പശു അഭയകേന്ദ്രത്തിലെ കന്നുകാലികളുടെ എണ്ണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക കണക്കു പ്രകാരം 2500 പശുക്കളുള്ള സ്ഥാനത്ത് പരിശോധനയില്‍ 954 കന്നുകാലികളെ മാത്രമേ കണ്ടെത്താനായുള്ളു. കൂടാതെ പശു അഭയകേന്ദ്രത്തിന്‍റെ 500 ഏക്കറിൽ 328 ഏക്കർ കർഷകർക്കും സ്ഥാപനങ്ങൾക്കും മറ്റ് വ്യക്തികൾക്കും അനധികൃതമായി ഉദ്യോഗസ്ഥർ നൽകിയതായും കമ്മിറ്റി കണ്ടെത്തി . സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാനായാണ് ഉദ്യോഗസ്ഥർ ക്രമക്കേടുകള്‍ നടത്തിയതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.