ETV Bharat / bharat

പുൽവാമ ഏറ്റുമുട്ടൽ; വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം - പുൽവാമ

പുൽവാമയിലെ സന്ദൂറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പ്രശാന്ത് ശർമ്മയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബാംഗത്തിന് സർക്കാർ ജോലിയും യുപി സർക്കാർ വാഗ്‌ദാനം ചെയ്‌തു

UP govt  ex-gratia  Yogi announces ex-gratia  ex-gratia for Pulwama soldier  sepoy Prashant Sharma  Jammu and Kashmir encounter  യുപി സർക്കാർ  ലക്‌നൗ  പ്രശാന്ത് ശർമ്മ  നഷ്‌ടപരിഹാരം  പുൽവാമ ആക്രമണം  പുൽവാമ  പുൽവാമ ഏറ്റുമുട്ടൽ
പുൽവാമ ഏറ്റുമുട്ടൽ; വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം
author img

By

Published : Aug 30, 2020, 7:55 AM IST

ലഖ്‌നൗ: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച പ്രശാന്ത് ശർമ്മയുടെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് സർക്കാർ. സൈനികന്‍റെ കുടുംബാംഗത്തിന് സർക്കാർ ജോലിയും സർക്കാർ വാഗ്‌ദാനം ചെയ്‌തു. ഇന്നലെ പുൽവാമയിൽ സംയുക്ത സംഘവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രശാന്ത് ശർമ്മ വീരമൃത്യു വരിച്ചത്. മുസഫർ നഗറിലെ ഖഞ്ചാപൂർ സ്വദേശിയാണ് പ്രശാന്ത് ശർമ്മ. മുസാഫർനഗറിലെ റോഡിന് സൈനികന്‍റെ പേര് നൽകാനും സർക്കാർ തീരുമാനിച്ചു.

ദക്ഷിണ കശ്‌മീരിലെ സന്ദൂറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യം സംശയിച്ച് പൊലീസ്, സൈന്യത്തിന്‍റെ 50 ആർ‌ആർ, സി‌ആർ‌പി‌എഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് സന്ദൂറ പ്രദേശത്ത് വച്ച് തീവ്രവാദികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.